flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Wednesday 31 July 2013

മങ്കട- കൂട്ടില്‍ റോഡിന്റെ ഉത്ഭവം


മങ്കട- കൂട്ടില്‍ റോഡിന്റെ ഉത്ഭവം
 
പാലക്കാട് ജില്ലാ കലക്ടറായിരുന്ന പി.കെ അബ്ദുല്ല സാഹിബ് ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മങ്കടകോവിലകത്ത് എത്തി. അന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നു.പരിപാടി കഴിഞ്ഞപ്പോഴെക്കും ജുമു്അ നമസ്കാരത്തിനുള്ള സമയമായി.മങ്കട ജുമാമസ്ജിദിലേക്ക് വഴിക്കാണിക്കാനായി വേലായുധന്‍ നായരടക്കം പൗരപ്രമുഖരുണ്ട്.മങ്കട മേലെ അങ്ങാടിയിലെത്തിയപ്പോള്‍ കാറ് നിന്നു.
പിന്നെ പള്ളിയിലേക്ക് റോഡില്ല.ഊടുവഴിയിലൂടെ കലക്ടര്‍ പള്ളിയിലേക്ക് നടന്നു വന്നു.വഴിയുടെ ശോച്യവസ്ഥ നേരിട്ടു ബോധ്യമായ അദ്ദേഹം പ്രാദേശിക വികസന പദ്ധതി പ്രകാരം റോഡ് നിര്‍മ്മിക്കാന്‍ പറഞ്ഞു.ആ വാക്ക് പ്രാവര്‍ത്തികമാക്കാന്‍ നടപടിയായി.മങ്കട മുതല്‍ ജുമാ മസ്ജിദ് വരെ റോഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.ഫണ്ട് എത്തുന്നതുവരെ കാത്തു നില്‍ക്കാന്‍ നാട്ടുക്കാര്‍ തയ്യാറായില്ല.മങ്കട ഇംദാദുല്‍ മുസ്ലിമീന്‍ സംഘം പണം മുന്‍കൂറായി നല്‍കി.റോഡ് യാഥാര്‍ത്ഥ്യമായി.ലോക്കല്‍ ഫണ്ട് വന്നപ്പോള്‍ പണം തിരികെ ലഭിച്ചു.പിന്നീട് സി.എച്ച് മുഹമ്മദ് കോയാ സാഹിബ് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായപ്പോള്‍ റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്തു കൂട്ടില്‍ വരെയാക്കി.

Monday 29 July 2013

ചന്തക്കുളം


ചന്തക്കുളം
വള്ളുവനാട്ടുക്കര രാജവംശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട 'നാലുതറവാട്ടുകാര്‍' എന്നപ്പേരില്‍ അറയപ്പെടുന്നവരാണ് വയങ്കര,ചെനിത്തില്‍,പുതുമന,വേര്‍ക്കോട് എന്നീ വംശങ്ങളിലെ പണിക്കന്‍മാര്‍.ഇതില്‍ പുതുമന വംശത്തില്‍ പിറന്ന് 1800നും1900നും ഇടയില്‍ ജീവിച്ചുമരിച്ച ഒരാളായിരുന്നു ശ്രീവലിയതൊടിയില്‍ കടുങ്ങുണ്ണിപ്പണിക്കര്‍.അന്നത്തെ സാഹചര്യത്തിനനുസരിച്ച് സാമാന്യവിദ്യാഭ്യാസം ലഭിച്ച അദ്ദേഹം മങ്കടകോവിലകത്തെ പ്രധാന കാര്യസ്ഥനായിരുന്നു.എല്ലാവര്‍ക്കും വിശ്വസ്തനായിരുന്ന പണിക്കര്‍ ആശ്രിതവത്സലനായിരുന്നു.ജന്മിത്വവും യാഥസ്ഥികത്വവും പടമെടുത്താടിയിരുന്ന അക്കാലത്ത് അവര്‍ണ്ണര്‍ക്കും അന്യമതസ്ഥര്‍ക്കും വഴിപ്പോക്കര്‍ക്കും കുളിക്കാനുള്ള സൗകര്യം പരിമിതമായിരുന്നു.പണത്തിനു നന്നെ പ്രയാസമുണ്ടായിരുന്ന അക്കാലത്ത് പ്രശ്നപരിഹാരം എളുപ്പമായിരുന്നില്ല.അതിനായി ഒരുപോംവഴി അദ്ദേഹം കണ്ടെത്തി.ഭൂമിസംബന്ധമായ ഇടപാടുകള്‍ നടക്കുമ്പോള്‍ (ചാര്‍ത്ത്,മേല്‍ചാര്‍ത്ത്,തീര്,ഒഴിമുറി)ഒരു നിശ്ചിത സംഖ്യ (5വെള്ളിരൂപ എന്നു പറഞ്ഞുകേട്ടിരുന്നു)ഇടപാടുകാരില്‍ നിന്നും പരസ്യമായി വാങ്ങും .501രൂപ തികയുമ്പോള്‍ ഒരുകുളം കുഴിക്കും.അങ്ങിനെ ഏഴുകുളങ്ങള്‍ വള്ളുവനാടിന്റെ വിവിധഭാഗങ്ങളിലായി നിര്‍മ്മിച്ചതായി പറയുന്നു.ഇതില്‍ ആദ്യത്തെകുളമാണ് മങ്കടയിലെ ചന്തക്കുളം.കോവിലകവുമായി ബന്ധപ്പെട്ട് പലകാര്യങ്ങള്‍ക്കായി മങ്കടയില്‍ ആളുകള്‍ വരികയും പോവുകയും പതിവായിരുന്നു.മാത്രമല്ല മങ്കടയിലെ ആഴ്ചചന്ത പ്രസിദ്ധവുമായിരുന്നു.ചന്തയില്‍ വന്നുപോകുന്ന വ്യാപാരികള്‍ക്ക് വലിയൊരു അനുഗ്രഹവുമായിരുന്നു ഇത്.അതുകൊണ്ടാകാം ഇതിനും ചന്തക്കുളം എന്നപേരുവന്നത്.


Sunday 28 July 2013

വി.എം.കൊച്ചുണ്ണിമാസ്റ്റര്‍


വി.എം.കൊച്ചുണ്ണിമാസ്റ്റര്‍
കവി,കഥാകൃത്ത്,നാടകരചയിതാവ്,സംവിധായകന്‍,ഗായകന്‍ എന്നീനിലകളിലും നീണ്ടകാലം അധ്യാപന ജീവിതത്തിലും തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായ വി.എം.കൊച്ചുണ്ണിമാഷിനെ കാണാനായി അദ്ദേഹം ഇപ്പോള്‍ താമസ്സിക്കുന്ന മഞ്ചേരി ചെരണിയിലുള്ള വീട്ടിലേക്ക് പോകണമെന്ന് കരുതിയിരുന്ന സമയത്താണ് മങ്കടയിലുള്ള തറവാട്ടുവീട്ടിലെത്തിയത്.ഇതേ സമയം സഹോദരനും സംഗീത സംവിധായകനുമായ ദാമോദരന്‍ മാഷെ കാണാനായി ഞാന്‍ അവിടെയെത്തിയ സന്ദര്‍ഭമായിരുന്നു അത് . തേടിയവള്ളി കാലില്‍ ചുറ്റിയ സന്തോഷത്തേടെയാണ് മാഷോട് കാര്യങ്ങള്‍ സംസാരിച്ചത്.എന്റെ സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കട്ടെ.തുടര്‍ന്നു വായിക്കാന്‍ പ്രതിഭകള്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Wednesday 24 July 2013

നാടിന്റെ അഭിമാനമായി റമീസ്


നാടിന്റെ അഭിമാനമായി റമീസ്
ടൈറ്റാനിയംഫുട്ബാള്‍ താരം കടന്നമണ്ണ സ്വദേശിയായ റമീസ് ജില്ലയുടെ അഭിമാനമാവുന്നു. 2010ല്‍ കോഴിക്കോട് ചാന്ദ്നി എഫ്.സി.സിയിലൂടെ അരങ്ങേറ്റംകുറിടച്ച റമീസ് രണ്ടുവര്‍ഷമായി തിരുവനന്തപുരം ടൈറ്റാനിയം ക്ലബ്ബിന്റെ മുന്‍നിരപോരാളിയാണ്.ഉത്തരപ്രദേശില്‍ നടന്ന ഓള്‍ഇന്ത്യാ അന്‍സാരി മെമ്മോറിയല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള ഈസ്റ്റേണ്‍ ക്ലബ്ബിനെ പരാജയപ്പെടുത്തുന്നതില്‍ മൂന്ന്ഗോളുകള്‍ നേടി റമീസ് പ്രാധാന പങ്ക് വഹിച്ചു.കാരാബാദില്‍ നടക്കുന്ന ഓള്‍ ഇന്ത്യ റഹ്മത്തുള്ള മെമ്മോറിയല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ടൈറ്റാനിയത്തെ പ്രതിനിധീകരിച്ച് കളിച്ചു.2012 ല്‍ അരീക്കോട് നടന്ന സ്റ്റേറ്റ്ക്ലബ്ബ് ഫുട്ബാള്‍,ജി.വി.രാജ മെമ്മോറിയല്‍ ഫുട്ബാള്‍ തുടങ്ങിയ ടൂര്‍ണമെന്റുകളിലും റമീസ് കളിച്ചിട്ടുണ്ട്.കടന്നമണ്ണ ലിബര്‍ട്ടി ക്ലബ്ബിലൂടെയാണ് റമീസ് വളര്‍ന്നുവന്നത്. മങ്കട യത്തീംഖാനയില്‍ പഠിച്ച റമീസ് കടന്നമണ്ണ പട്ടിക്കാട് വീട്ടില്‍ കുഞ്ഞിമുഹമ്മദിന്റെയും ബദറുന്നീസയുടെയും ഇളയ മകനാണ്.

Tuesday 23 July 2013

അകകണ്ണിന്റെ വെളിച്ചവുമായി ഷെരീഫ് മാഷ്


 അകകണ്ണിന്റെ വെളിച്ചവുമായി ഷെരീഫ് മാഷ് 
  വിദ്യാഭ്യാസം :
കേരള അന്ധവിദ്യാലയം മങ്കട പള്ളിപ്പുറം ( 1-7 ),
ജി വി എച്ച് എസ് എസ് മങ്കട ( 8-10),
എച്ചം എം വൈ എച്ച് എസ് എസ് മഞ്ചേരി ( എച്ച് എച്ച് എസ് ),
വളാഞ്ചേരി മര്‍ക്കസ് ( ബി എ & ബി എഡ് ) മതവിദ്യാഭ്യാസവും ഖുര്‍ ആന്‍പഠനവും

പാഠേത്യതരമികവുകള്‍ :
സ്കൂള്‍ പഠനകാലത്ത് ( 4-12 ) മാപ്പിളപ്പാട്ട്, കാവ്യാലാപനം
( മലയാളം, ഹിന്ദി, ഉറുദ്ദു, തമിഴ് )
ക്വിസ് മത്സരം ( ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, മലയാളസാഹിത്യം ) തുടങ്ങിയ ഇനങ്ങളില്‍ സബ് - ജില്ല, ജില്ലാ തലങ്ങളില്‍ തുടര്‍ച്ചയായി സമ്മാനാര്‍ഹനായിട്ടുണ്ട്.

1999 സംസ്ഥാന കലോത്സവത്തില്‍ ( കൊല്ലം കൃസ്തുരാജ് ഹൈസ്കൂള്‍ ) കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെടുകയും തൊട്ടടുത്ത വര്‍ഷം പാലക്കാട് കോട്ടമൈതാനിയില്‍ വെച്ച് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവം 2000 സമാപനചടങ്ങില്‍ പത്ത് വര്‍ഷത്തെ കലാപ്രതിഭകളെ ആദരിക്കുന്ന ചടങ്ങില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി ജെ ജോസഫ് പൊന്നാടയണിയിക്കുകയുണ്ടായി.
എസ് എസ് എല്‍ സി പഠനകാലത്ത് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പ്രത്യേക ആദരവ് ലഭിച്ചിരുന്നു.
എസ് എസ് എല്‍ സി, എച്ച് എസ് എസ് പരീക്ഷകളില്‍ ജില്ലയില്‍ നിന്ന് അന്ധവിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഉയര്‍ന്ന മാര്‍ക്ക്
കരസ്ഥമാക്കിയതിന്കേരളവികലാംഗക്ഷേമകോര്‍പ്പറേഷന്റെ രാജീവ്ഗാന്ധി ഫൗണ്ടോഷന്‍, കേരള ഫെഡറേഷന്‍ ഓഫ് ദി ബൈന്റ്, സംസ്ഥാനകേരളസുന്നി യവജനസംഘം തുടങ്ങിയ സംഘടനകളുടെ ആദരവുകള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ട്രൂപ്പുകള്‍ക്കുവേണ്ടി മാപ്പിളഗാനമേളകള്‍ നടത്തിയിട്ടുണ്ട്. 1999 ജനുവരി 2 ആകാശവാണി കോഴിക്കോട് നിലയത്തില്‍ ഗസല്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ TV ചാനലുകളായ ഏഷ്യാനെറ്റ്(കണ്ണും കാഴ്ചയും ഡോക്യുമെന്ററി - 1999), ജീവന്‍ ടി വി(ഖാഫില – 2006), കൈരളി ടി വി(പട്ടുറുമാല്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ) തുടങ്ങിയവയില്‍ പരിപാടികള്‍ അവതരിപ്പി‌ച്ചിട്ടുണ്ട്. മഹാകവി മോയിന്‍ കുട്ടി വൈദ്യന്‍ സ്മാരക വൈദ്യര്‍ മഹോത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന മാപ്പിളപ്പാട്ട് കവിയരങ്ങില്‍ സ്ഥിരം ക്ഷണിതാവാണ്. മലയാള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2008 ഡിസംബറില്‍ നടത്തിയ മാപ്പിളപ്പാട്ട് ഗാനരചനയിതാക്കളുടെ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

ഐ ടി അധിഷ്ഠിത അധ്യയനം, അധ്യാപനം
IT Enabled Education എന്ന സംരംഭം തുടങ്ങുന്നതിനുമുമ്പുതന്നെ ഗ്രാമഫോണ്‍, Record talking books, Caset records, Radio തുടങ്ങിയ മാധ്യമങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. മുകളില്‍ വിവരിച്ച നേട്ടങ്ങളിടെയെല്ലാം നിദാനം അവ മാത്രമായിരുന്നു. Computer സാര്‍വ്വത്രികമായതോടെ Windows platform-ല്‍ പ്രവര്‍ത്തിക്കുന്ന JAWS( System Software )kur...............Education System( OCE Software ), Ubuntu-ല്‍ പ്രവര്‍ത്തിക്കുന്ന ORCA, Easy OCR തുടങ്ങിയ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് Printedbooks Scan ചെയ്ത് ഡിജിറ്റല്‍ ആക്കി മാറ്റി mechanical Voice ന്റെ സഹായത്തോടുകൂടി ഇന്റര്‍നെറ്റില്‍ നിന്നും ആവശ്യമായ വിവരങ്ങളും Video കളും മറ്റും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യുന്നു. JAWS, ORCA എന്നീ System softwareകള്‍ ഉപയോഗിച്ച് സാധാരണകാഴ്ചയുള്ള ആളുകള്‍ ചെയ്യുന്ന ഗ്രാഫിക്സ് അല്ലാത്ത എല്ലാ കമ്പ്യൂട്ടര്‍ വര്‍ക്കുകളും അനായാസം ചെയ്യുകയും വിദ്യാര്‍ഥുകളുടെ പഠനപുരോഗതിക്ക് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തുവരുന്നു. 2011 മെയ്, ജൂണ്‍, ജൂലൈ എന്നീ മാസങ്ങളില്‍ IT@School അധ്യാപകര്‍ക്ക് നല്‍കിയ കമ്പ്യൂട്ടര്‍ പരിശീലനത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാ അന്ധരായ അധ്യാപകര്‍ക്കും പരിശീലനം നല്‍കിയത് ഈ അധ്യാപകനായിരുന്നു.

Monday 22 July 2013

സോഷ്യല്‍ മീഡിയ


കാഴ്ചപ്പാട്-2
സോഷ്യല്‍ മീഡിയ


പ്രമുഖ സോഷ്യല്‍ മീഡിയായ ഫെയ്സ്ബുക്കില്‍ നിന്നും മങ്കടയിലുള്ള സൂഹൃത്തുകളുടെ പ്രസിദ്ധീകരിക്കാന്‍ യോഗ്യമായ എന്തെങ്കിലും സൃഷ്ടികളുണ്ടോയെന്ന് തപ്പുന്നതിനിടയില്‍ ശ്രദ്ധയില്‍പ്പെട്ട ഒന്നാണ് ഈ കുറിപ്പിന്നാധാരം.മങ്കടയിലുള്ളവര്‍ പ്രത്യകിച്ചും പ്രവാസികള്‍ ഫെയ്സ്ബുക്കിനെ സജീവമാക്കുന്നത് തങ്ങള്‍ക്ക് ലഭിച്ചത് ഷെയര്‍ചെയ്യാനാണ്.വ്യത്യസ്ഥ രാഷ്ട്രീയ വിശ്വാസങ്ങളുള്ളവര്‍ തങ്ങളുടെ പക്ഷത്തിനനുകൂലമായതും എതിര്‍ ചേരിയെ പരിഹസിക്കുന്നതുമായവ ഉപയോഗപ്പെടുത്തുന്നു.രാഷ്ടീയ പ്രസ്ഥാനങ്ങളുടെ യുവജന വിഭാഗം തന്നെ സോഷ്യല്‍മീഡിയകള്‍ പ്രധാനമായും ഉപയോഗപ്പെടുത്തണമെന്ന് അവരുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ ഇതിന്റെ പ്രാധാന്യം എത്രയാണെന്നു മനസ്സിലാക്കാം.അറബ് വസന്തവും ഡല്‍ഹിയിലെ അണ്ണാഹസാരെയുടെ സത്യാഗ്രഹത്തിനു ലഭിച്ച പിന്തുണയും ഫെയ്സ്ബുക്ക് ,ട്വിറ്റര്‍പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ വഹിച്ച പങ്ക് ബോധ്യപ്പെടുത്തുന്നതാണ്.Readmore click here

Sunday 21 July 2013


കാഴ്ചപ്പാട്

പ്രതികരണം ജന്മസിദ്ധമാണ്.സമൂഹത്തില്‍ പ്രതികരണങ്ങള്‍ ഗുണദോഷഫലങ്ങള്‍ ഉണ്ടാക്കുമെങ്കിലും തത്സമയങ്ങളില്‍ പ്രതികരിക്കാതിരുന്നാല്‍ അതു സമൂഹത്തിലുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല.പ്രതികരണശേഷി നഷ്ടപ്പെടുമ്പോഴാണ് തിന്മയുടെ പക്ഷം വിജയിക്കുന്നത്.പ്രതികരണത്തിനായി വളരെയേറെ മാധ്യമങ്ങളുണ്ട്.നമ്മുടെ ബ്ലോഗിനും പ്രതികരിക്കാതിരിക്കാനാവ്വില്ല.ഇവിടെ ഒരുപക്ഷമേയുള്ളു നന്മയുടെ പക്ഷം.നിങ്ങള്‍ ആ പക്ഷത്താണെങ്കില്‍ പ്രതികരിക്കാം.മങ്കടയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍.ഇന്നു മുതല്‍ കാഴ്ചപ്പാട് എന്നപ്പേരില്‍ പ്രതികരണത്തിനായി ഒരു ലിങ്ക് ഉള്‍പ്പെടുത്തുന്നു.

ബ്ലോഗര്‍

Wednesday 17 July 2013

paduvil bunglow construction mankada

അപൂര്‍വ്വചിത്രം
മങ്കടയിലെ കോവിലകം ശാഖയായ പടുവില്‍ ബംഗ്ലാവിന്റെ നിര്‍മ്മാണത്തിന് തുടക്കം

Tuesday 16 July 2013

Hanna yasir mankada

ഹന്നയാസിര്‍-മുഖമക്കനക്കുള്ളില്‍ സംഗീതവുമായി
 
മുഖമക്കനയിട്ട കൊച്ചുപെണ്‍കുട്ടി ഇരുന്ന് രാഗവിസ്താരം തുടങ്ങിയപ്പോള്‍ കോട്ടക്കുന്ന് മൈതാനത്തെ വലിയ സദസ്സ് സംഗീതം സമ്മാനിച്ച ആനന്ദത്തികവില്‍ കോരിത്തരിച്ചിരുന്നു. ഒരു മുസ്‌ലിം പെണ്‍കുട്ടി കര്‍ണാടക സംഗീതക്കച്ചേരി നടത്തിയാല്‍ പരിപാടി അലങ്കോലമാവുമോ എന്നു ശങ്കിച്ചിരുന്ന സംഘാടകര്‍ക്ക് ഉള്ളംകുളിര്‍ത്തു. മലപ്പുറത്ത് 2007- ലെ ടൂറിസം ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരികപരിപാടിയായിരുന്നു വേദി.കൂടുതല്‍വായിക്കാന്‍ പ്രതിഭകള്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Monday 15 July 2013

നാട്ടറിവുകള്‍ തേടിയുള്ള അബ്ദുഹാജിയുടെ യാത്രക്ക് ആറ്പതിറ്റാണ്ട്


നാട്ടറിവുകള്‍ തേടിയുള്ള അബ്ദുഹാജിയുടെ യാത്രക്ക് ആറ്പതിറ്റാണ്ട്
നാട്ടറിവുകള്‍ തേടിയുള്ള മങ്കട വേരുംപുലാക്കലിലുള്ള കളത്തിങ്ങല്‍അബ്ദുഹാജിയുടെ യാത്രക്ക് ആറ്പതിറ്റാണ്ട്.വിവിധ നാടുകളും അവയുടെ സംസ്കാരവും അടുത്തറിയുക എന്നത് ഇദ്ദേഹത്തിന്റെ ചെറുപ്പംമുലേയുള്ള ശീലമാണ്.അഞ്ചാംക്ലാസ് വിദ്യാഭ്യാസമേയുള്ളൂ വെങ്കിലും പ്രാദേശിക ചരിത്രവുംലോകചരിത്രവും മന:പാഠമാണ്.ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലൂടെയും യാത്രചെയ്തതിനാല്‍മിക്കഭാഷകളും സ്വായത്തമാണ്.പതിനൊന്നാം വയസ്സില്‍ കര്‍ക്കിടകം ജി.എല്‍.പിയില്‍ പഠിക്കുമ്പോഴാണ് ആദ്യം നാടു ചുറ്റാനിറങ്ങിയത്.ആദ്യയാത്ര കോഴിക്കോട്ടേക്ക്.ശേഷം വയനാട്ടില്‍ രണ്ട് ദിവസം താമസം.ഇതിനിടെ പോലീസ് പിടികൂടി വീട്ടില്‍ അറീയിച്ചതോടെ സഹോദരനെത്തി തിരികെ കൊണ്ടുവന്നെങ്കിലും ഊരുചുറ്റാനുള്ള മോഹം ഉപേക്ഷിച്ചില്ല.പതിനേഴാം വയസ്സില്‍ ബോംബെയിലേക്ക് വണ്ടികയറി.അഹമ്മദാബാദ്,ജബല്‍പൂര്‍,അജ്മീര്‍ എന്നിവിടങ്ങളില്‍ ചൂല് വിറ്റ് നടന്നു.പിന്നീട് കാല്‍നടയായി ഹജ്ജിനു പോവാനായി ആഗ്രഹം.രാപ്പകല്‍ വിശ്രമമില്ലാതെ നടന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ യുദ്ധവിരാമ മേഖലയിലെത്തി.അവിടെ ബോറള്‍ഗോത്രങ്ങളുടെ പിടിയിലായി.ഖുര്‍ആന്‍ വായിക്കാന്‍ അറിയാമെന്ന് മനസ്സിലാക്കിയ ഈ വിഭാഗകാര്‍ അദ്ദേഹത്തെ അവരുടെ ഉസ്താദാക്കി.ഇവരുടെ കണ്ണുവെട്ടിച്ച് ഓടുന്നിടെ അതിര്‍ത്തി പട്ടാളം പിടികൂടി.പിന്നീട് പട്ടാളത്തിലുള്ള മലയാളി രക്ഷപ്പെടുത്തി നാട്ടിലേക്ക് അയച്ചു.ദുബൈ,റാസല്‍ഖൈമ,ബഹ്റൈന്‍ എന്നിവിടങ്ങളില്‍ പലസമയങ്ങലിലും ജോലിചെയ്തു.പ്രായാധിക്യമെന്നും അബ്ദു ഹാജിക്കു മുമ്പില്‍ ഇന്നും നാടുചുറ്റലിനു തടസ്സമല്ല.രാവിലെ യാത്രക്കിറങ്ങുന്ന ഹാജിയാണ് പലപ്പോഴും നാട്ടുകാരുടെ സ്ഥിരം കാഴ്ച.


Sunday 14 July 2013

മങ്കടയിലെ സലൂണുകളില്‍ ഉത്തരേന്ത്യന്‍ ബാര്‍ബര്‍മാര്‍


-->
മങ്കടയിലെ സലൂണുകളില്‍ ഉത്തരേന്ത്യന്‍ ബാര്‍ബര്‍മാര്‍
 
-->
തമിഴ് നാട്ടില്‍ നിന്നും ബംഗാളില്‍ നിന്നും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കെട്ടിടനിര്‍മ്മാണപ്രവര്‍ത്തികള്‍ക്കും നാടന്‍പണികള്‍ക്കും ആളുകള്‍ വരുന്നത് പുതുമയല്ല.എന്നാല്‍
മങ്കടയിലെ സലൂണുകളില്‍ ചെന്നാല്‍ ഇപ്പോള്‍ ഉത്തരേന്ത്യന്‍ ബാര്‍ബര്‍മാരാണ് നിങ്ങളെ സ്വീകരിക്കുന്നത്.മങ്കട താഴെ അങ്ങാടിയില്‍ സ്റ്റേറ്റ് ബാങ്കിനു സമീപമുള്ള ബോയ്സ് സോണ്‍ സലൂണിലാണ് ഇവര്‍ ആദ്യമെത്തിയത്.പിന്നീട് ഏകദേശം എല്ലാ കടകളിലുംഉത്തരേന്ത്യന്‍ ബാര്‍ബര്‍മാരായി.ഉത്തരപ്രദേശിലെ മുറാദാബാദില്‍ നിന്നുള്ള നൗഷാദ് ആണ് ആദ്യമായി എത്തിയത്.ഷാനു,റിയാന്‍,അസ്ലം,
 മുഹമ്മദലി,ഫിറോസ് ഖാന്‍,മുഹമ്മദ് സാഹില്‍.... എന്നിങ്ങനെ പത്തോളം പേര്‍ മങ്കടയില്‍ തന്നെയുണ്ട്.യുവതലമുറയുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ഹെയര്‍കട്ടിംഗ് മുതല്‍ സൗന്ദര്യ വര്‍ദ്ധകങ്ങള്‍ ഉപയോഗിച്ചുള്ള ഏത് വര്‍ക്കുകളും നന്നായിചെയ്യുന്നതുകൊണ്ട് ഉപഭോക്താക്കള്‍ ആവശ്യത്തിനുണ്ട്.പുതിയ തലമുറയിലുള്ളവര്‍ ഈ മേഖലയിലേക്ക് കടന്നുവരാത്തതും കടന്നുവന്നവര്‍തന്നെ ബ്യൂട്ടിപാര്‍ലര്‍ എന്ന രീതിയിലേക്ക് മാറിയതും സാധാരണക്കാരുടെ ഹെയര്‍കട്ടിംഗ് , ഷേവിംഗ് തുടങ്ങിയ ജോലികള്‍ക്ക് ആളെ കിട്ടാതെ വന്നപ്പോള്‍ അന്വേഷണങ്ങള്‍കൊടുവിലാണ് ഉത്തരേന്ത്യക്കാര്‍ തന്റെ സ്ഥാപനത്തിലെത്തിയതെന്നു ബോയ്സ് സോണിലെ ശശി പറഞ്ഞു.മുന്‍കാലങ്ങില്‍ ഒരുഗ്രാമത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ബാര്‍ബര്‍മാര്‍, പരമ്പരാഗത തൊഴില്‍ ഏറ്റെടുക്കാന്‍ പുതുതലമുറ തയ്യാറാവാതെ ഇന്ന് അന്യം നിന്നുപോകുന്ന അവസ്ഥയിലാണ്.
ഉത്തരേന്ത്യയിലെ കുറഞ്ഞകൂലിയും പുറത്തുനിന്നുള്ള ബാര്‍ബര്‍മാരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്.


Friday 12 July 2013

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്-മങ്കട


-->
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്-മങ്കട
-->
(എസ്.പി.സി.)
 
-->
നമ്മുടെ കുട്ടികള്‍ സമൂഹത്തിന് മുതല്‍കൂട്ടായി മാറണം എന്ന ഉദ്ദേശത്തോടെ, ശരിയായ ദിശാബോധം നല്‍കി അവരെ വളര്‍ത്തി നാളത്തെ നല്ല പൗരന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആഭ്യന്തര വകുപ്പും, വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വനം, എക്സൈസ് , മോട്ടോര്‍വാഹനം, ഫയര്‍ &റസ്ക്യു, തദ്ദേശഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണ് എസ്.പി.സി. അഥവാ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്
തുടര്‍ന്ന് വായിക്കാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക

Thursday 11 July 2013

കുട്ടനാടല്ല ഇത് മങ്കട തന്നെ

കുട്ടനാടല്ല ഇത് മങ്കട തന്നെ
മങ്കട പെരുംപറമ്പിലെ വെട്ടുക്കല്‍ കോറി

Wednesday 10 July 2013

'യാ അല്ലാഹ് ' അറബി സംഗീതാവിഷ്‌ക്കാരത്തില്‍ മങ്കടയുടെ ദാമോദരന്‍ മാഷ്


-->

'യാ അല്ലാഹ് ' അറബി സംഗീതാവിഷ്‌ക്കാരത്തില്‍ മങ്കടയുടെ ദാമോദരന്‍ മാഷ് 

-->
നീര്‍മാതളത്തിന്റെ സുഗന്ധം മലയാളത്തിന് ബാക്കിയാക്കി മൂന്നാണ്ടുകള്‍ക്ക് മുമ്പ് ഓര്‍മയിലേക്ക് മറഞ്ഞ കമലാ സുരയ്യയുടെ 'യാ അല്ലാഹ്' എന്ന മലയാള കവിതയുടെ അറബി പതിപ്പിന്റെ സംഗീതാവിഷ്‌ക്കാരത്തിന്റെ പണിപ്പുരയിലാണ് സംഗീത സംവിധായകന്‍ മങ്കട ദാമോദരന്‍ മാഷ്. പ്രിയപ്പെട്ട കഥാകാരിയുടെ വിയോഗത്തിന്റെ ഓര്‍മ്മയില്‍ ചരിത്ര പൂര്‍ത്തീകരണത്തിന്റെ തിരക്കിലാണ് ദാമോദരന്‍ മാഷ്.
ഖുര്‍ആന്‍ കവിതാവിഷ്‌ക്കാരമായ 'അമൃതവാണി'ക്കും അറബി കവി ഹാഷിം രിഫാഇയുടെ വരികള്‍ക്കും സംഗീതത്തിന്റെ ചട്ടക്കൂട്ട് ഒരുക്കിയ മാഷിന് നാല് പതിറ്റാണ്ട് കാലത്തെ സംഗീത ജീവിതത്തിലെ വേറിട്ട അനുഭവമായിട്ടാണ് 'യാ അല്ലാഹി'നെ കാണുന്നത്.തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക്ചെയ്യുക

 


Monday 8 July 2013

പി.എ.എം ഹാരിസ് എന്ന മങ്കടക്കാരനായ മലയാളം ന്യൂസ് പത്രപ്രവര്‍ത്തകന്‍


-->
പി..എം ഹാരിസ് എന്ന മങ്കടക്കാരനായ മലയാളം ന്യൂസ് പത്രപ്രവര്‍ത്തകന്‍ 
-->
 ഗള്‍ഫ് നാടുകളില്‍ വളരെയേറെ പ്രചാരമുള്ള മലയാളം ന്യൂസിന്റെ പ്രധാനലേഖകരില്‍ ഒരാളായ പി..എം ഹാരിസ് വളര്‍ന്നത് നിലമ്പൂരിലാണെങ്കിലും മങ്കടകാരനാണ്.മങ്കട പരേതരായ പൂഴുക്കുന്നന്‍ അബ്ദുല്‍ ഖാദറിന്റെയുംപറച്ചിക്കോട്ടില്‍ സുബൈദയുടെയും മകനാണ്.ഹാരിസിന്റെ വാക്കുകളിലൂടെ...
ഹാരിസ്‌ എന്ന്‌ പേര്‌. നിലമ്പൂര്‍ ചന്തക്കുന്നില്‍ 1959ല്‍ ജനനം.സൈനികനായിരുന്ന പിതാവ്‌ പി. അബ്‌ദുല്‍ ഖാദറും, അധ്യാപികയായിരുന്ന മാതാവ്‌ പി. സുബൈദയും പെരിന്തല്‍മണ്ണക്കടുത്ത്‌ മങ്കട സ്വദേശികള്‍. അവര്‍ പകര്‍ന്നു തന്നത്‌ ഒതുക്കമുള്ള ബാല്യവും കൗമാരവും.തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



 

Sunday 7 July 2013

വിദ്യാലയ വിശേഷം-ജി.എം.യു.പി സ്ക്കൂള്‍ മങ്കട-ചേരിയം

മികവിന്റെ നിറവില്‍
ജി.എം.യു.പി സ്ക്കൂള്‍ മങ്കട-ചേരിയം
ഫോണ്‍:04933236020
-->
1938 ആഗസ്റ്റ് 13ന് സ്ക്കൂള്‍ സ്ഥാപിതമായി.വാടക കെട്ടിടത്തിലാണ് സ്ക്കൂള്‍ ആരംഭിച്ചത്.ജനാബ്.തയ്യില്‍ കമ്മാലി സാഹിബ് ഒരു കെട്ടിടമുണ്ടാക്കി വാടകയ്കുനല്‍കുകയാണുണ്ടായത്.1938 മുതല്‍ 1972വരെ വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

കെട്ടിടം സുരക്ഷിതമല്ലാത്തതിനാല്‍ 1969ല്‍ കുമാരഗിരി ഗ്രൂപ്പ് എസ്റ്റേറ്റ് സൗജന്യമായിനല്കിയ വസ്തക്കള്‍ ഉപയോഗിച്ച് പി.ടി.എ സമിതി പ്രസ്തുത സ്ഥലത്തുതന്നെ നിര്‍മ്മിച്ച കെട്ടിടത്തിലും തൊട്ടടുത്ത മദ്രസ്സ കെട്ടിടത്തിലുമാണ് വിദ്യാലയം പിന്നീട് പ്രവര്‍ത്തിച്ചത്.
ഈ അവസരത്തില്‍ ശ്രീമതി.കിഴക്കേപ്പാട്ട് ശ്രീദേവിയമ്മ സ്കൂളിന് അനുയോജ്യമായ ഒരേക്കര്‍ സ്ഥലത്തിന്റെ ജന്മാവകാശവും അന്നത്തെ പി.ടി.എ പ്രസിഡന്റായിരുന്ന നെല്ലേങ്ങര മരക്കാര്‍ക്കുട്ടി ഹാജി കൈവശാവകാശവും സര്‍ക്കാരിന് നല്‍കുകയുണ്ടായി.അതിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ സ്ഥലത്ത് അഞ്ച് ക്ലാസ്സ് മുറികളുള്ള ഒരു സ്ഥിരം കെട്ടിടം പണിയുകയും 1972 ജൂണ്‍ 4ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയാ സാഹിബ്
ഉദ്ഘാടനം ചെയ്യുകയുമുണ്ടായി.1981-82ല്‍ ഇത് യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു.തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Friday 5 July 2013

1970ലെ പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡ്

1970ലെ പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡ്

വിജയത്തിളക്കത്തിലും വിനീതനായി ജംഷീര്‍ കറുമൂക്കില്‍


വിജയത്തിളക്കത്തിലും വിനീതനായി
 ജംഷീര്‍ കറുമൂക്കില്‍
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ജില്ലയുടെ അഭിമാനമായി മാറിയ കടന്നമണ്ണ കറുമൂക്കില്‍ ജംഷീറിനെ നാട്ടുക്കാരും ബന്ധുമിത്രാതികളും അഭിനന്ദനങ്ങള്‍കൊണ്ടുപൊതിഞ്ഞു.ടി..അഹമ്മദ്കബീര്‍.എം.എല്‍.,ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറക്കല്‍,പഞ്ചായത്ത് പ്രസിഡന്റ് ടി..കരീം എന്നിവര്‍ വീട്ടിലെത്തി അഭിനന്ദിച്ചു.കേരളതലത്തില്‍ പതിനൊന്നും ഒ.ബി.സിയില്‍ രണ്ടുംഅഖിലേന്ത്യാതലത്തില്‍ 96 ഉം ഒ.ബി.സിയില്‍അഞ്ചും റാങ്ക് നേടിയ ജംഷീര്‍ കറുമൂക്കില്‍ മുഹമ്മദാലി-റൈഹാനത്ത് ദമ്പതികളുടെ മകനാണ്.പിതാവ് സൗദി അറേബ്യയിലെ തായിഫില്‍ ജോലിചെയ്യുന്നു.ജാസിം,ജസ്ന എന്നിവര്‍ സഹോദരങ്ങളാണ്.മങ്കട ജി.എല്‍.പിയിലുംകടന്നമണ്ണ യു.പിയിലും മങ്കട ജി.എച്ച് എസിലും പഠിച്ച ജംഷീര്‍ എന്ന സാധാരണക്കാരന്റെ വിജയത്തിന്ഇരട്ടി മധുരമുണ്ട്. മങ്കട ഓണ്‍ലൈനിന്റെ അനുമോദനങ്ങള്‍.

Thursday 4 July 2013

mankadaonline.blogspot.in സന്ദര്‍ശകര്‍ കൂടുന്നു...

സന്തോഷവാര്‍ത്ത  


പ്രസിദ്ധീകരണം ആരംഭിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ
mankadaonline.blogspot.in    സന്ദര്‍ശകര്‍ കൂടുന്നു...
 സന്ദര്‍ശകര്‍ ഇന്ന് രണ്ടായിരം പിന്നിട്ടു .വായനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍

പഴമയുടെ പ്രൗഢിയോടെ മങ്കടയിലെ ആഴ്ചചന്ത


പഴമയുടെ പ്രൗഢിയോടെ മങ്കടയിലെ ആഴ്ചചന്ത

 
സാധനങ്ങള്‍ക്ക് പകരം സാധനങ്ങള്‍ കൈമാറിയിരുന്ന ബാര്‍ട്ടര്‍ സമ്പ്രദായം മുതലേ പ്രവര്‍ത്തിക്കുന്ന മങ്കടയിലെ ആഴ്ചചന്ത ഇന്നും പഴമയുടെ പ്രൗഢിയോടെ ഇന്നും നിലനില്‍ക്കുന്നു.പഴയ കാലത്ത് മങ്കട,വടക്കാങ്ങര,അരിപ്ര,കടന്നമണ്ണ,ചേരിയം ,വലമ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ആളുകള്‍ പച്ചക്കറി,വെറ്റില,മാംസം,ഉണക്കമത്സ്യം തുടങ്ങിയവ വാങ്ങാന്‍ ആശ്രയിച്ചിരുന്നത് ഈ ചന്തയാണ്.പഴയകാലത്ത് പ്രദേശത്തുള്ളവര്‍ ആഴ്ചയിലൊരിക്കല്‍ ശനിയാഴ്ച്ച സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നത് ഉത്സവാന്തരീക്ഷം സൃഷ്ടിക്കാറുണ്ടെന്ന് പഴമക്കാര്‍ പറയുന്നു.100 വര്‍ഷങ്ങള്‍ക്ക്മുമ്പ് മങ്കട താഴെ അങ്ങാടിയിലായിരുന്നു ചന്ത നടന്നിരുന്നത്.പിന്നീട് കൂട്ടില്‍ റോഡിലേക്ക് മാറി.അങ്ങാടിയില്‍ പച്ചക്കറികടകള്‍ കൂടിയതോടെ ചന്തയില്‍ നിന്ന്പച്ചക്കറി കച്ചവടം ഒഴിവായി.ഇപ്പോള്‍ ഉണക്കമീനുംവെറ്റിലയും മാത്രമാണുള്ളത്.
രാമപുരം സ്വദേശി മുതീരി മുഹമ്മദും മകന്‍ ഷഹീദുമാണ് ഇപ്പോള്‍ ഉണക്കമീന്‍ കച്ചവടം നടത്തുന്നത്.കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷമായി മുഹമ്മദ് ഈ കച്ചവടം നടത്തുന്നു.ഇപ്പോഴും മുറതെറ്റാതെ ചന്തയില്‍ വരുന്ന ചിലരെങ്കിലും പഴമയുടെ ഈ അവസാനകണ്ണി അറുത്തുമുറിക്കാതെ കാത്തുസൂക്ഷിക്കുന്നു.

Wednesday 3 July 2013

അപൂര്‍വ്വ ശേഖരങ്ങളുമായി മങ്കടയില്‍ ഒരാള്‍


-->
അപൂര്‍വ്വ ശേഖരങ്ങളുമായി മങ്കടയില്‍
 ഉമ്മര്‍ തയ്യില്‍
തയ്യാറാക്കിയത്: ഇഖ്ബാല്‍ മങ്കട

വളരെ ചെറിയ ഖുര്‍ആന്‍ പതിപ്പുമായി
മങ്കടയിലെ സാമൂഹ്യ സാംസ്കാരിക മേഖലയില്‍ സജീവ സാന്നിധ്യമായ ശ്രി.ഉമ്മര്‍ തയ്യിലിന്റെ ഹോബികളെകുറിച്ചും അമൂല്യശേഖരങ്ങളെ കുറിച്ചും കേട്ടറിഞ്ഞിരുന്നു.അതൊന്നു നേരില്‍ കാണുന്നതിനായി കുറേദിവസമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.ഉമ്മര്‍തയ്യില്‍ തിരക്കിലാണ്.സാംസ്കാരിക-മത-സാമൂഹ്യ സംഘാടകന്‍ എന്ന നിലയില്‍ തിരക്കുപിടിച്ച ലോകത്ത് വളരെ സജീവമായി മാത്രമേ ഉമ്മര്‍തയ്യിലിനെ കാണാനാകൂ...കൂടുതല്‍ അറിയാന്‍ 

Tuesday 2 July 2013

മങ്കടയില്‍ സാമ്പത്തിക ഉപദേശക കേന്ദ്രം ആരംഭിച്ചു


മങ്കടയില്‍ സാമ്പത്തിക ഉപദേശക കേന്ദ്രം ആരംഭിച്ചു

മങ്കട ബ്ലോക്കില്‍ സാമ്പത്തിക ഉപദേശക കേന്ദ്രം ആരംഭിച്ചു.റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബ്ലോക്കുകളില്‍ സാമ്പത്തിക ഉപദേശക കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.സാമ്പത്തികാസൂത്രണത്തിന് സഹായിക്കുക,വ്യക്തിഗത പണമിടപാടുകാരില്‍ നിന്നുംകൊള്ളപ്പലിശക്കാരില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്കുക,സമ്പാദ്യ ശീലവും സാമ്പത്തിക അച്ചടക്കവും പ്രോത്സാഹിപ്പിക്കുക,വായ്പ,നിക്ഷേപം എന്നിവയെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
മങ്കട ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.പി.രവീന്ദ്രനാണ് കേന്ദ്രത്തിന്റെ ചുമതല.
ഫോണ്‍: 9447468990, 04933284992. E-mail:flcmankada@gmail.com